പത്തനംതിട്ട : രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ എഫ്.. എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലാതാലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണകൾ നടത്തി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ ധർണ എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എ.ഫിറോസ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി.സുഗതൻ,കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ഹബീബ് മുഹമ്മദ്, ജി.അനീഷ് കുമാർ, പി.ബി മധു,ആദർശ് കുമാർ,എൽ.അഞ്ജു, അരുൺ കുമാർ,പ്രസാദ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.അടൂർ റവന്യു ടവറിൽ കെ.എസ്.ടി.എ സംസ്ഥാന എക്സ്‌ക്യൂട്ടീവ് അംഗം കെ.എൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.രവിചന്ദ്രൻ,കെ.സജികുമാർ,കെ.രാജേഷ്,വി.ഉദയകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.റാന്നി മിനി സിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ബിനു ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിനു കെ സാം,ഒ.ടി.ദിപിൻ ദാസ്, എം.എസ് വിനോദ്, ജെ.പി ബിനോയ്, ശ്രീലത ആർ നായർ തുടങ്ങിയവർ നേതൃത്വം നൽകി.പെട്രോളിയം ഉത്പന്നങ്ങളുടെ അന്യായമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ മല്ലപ്പള്ളി താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ മല്ലപ്പള്ളി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ ധർണ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി രാജേന്ദ്രൻ,വി.ജി മണി,അനൂപ് ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.കോന്നി മിനി സിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ ജി ബിനുകുമാർ ഉദ്ഘാടനം ചെയ്തു.എസ് ശ്യാം കുമാർ, എം.പി ഷൈബി തുടങ്ങിയവർ നേതൃത്വം നൽകി.തിരുവല്ല റവന്യൂ ടവർ പരിസരത്ത് നടന്ന പ്രതിഷേധ ധർണ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.കെ സാമുവേൽ ഉദ്ഘാടനം ചെയ്തു.ആർ പ്രവീൺ,പി.ജി ശ്രീരാജ്,ബി.സജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.