കറ്റാനം: സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ ഭരണിക്കാവ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവിളകൃഷി, കരനെൽ കൃഷി എന്നിവ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കളരിക്കൽ തറയിലെ ഒരേക്കർ പുരയിടത്തിലാണ് കൃഷിക്ക് തുടക്കം കുറിച്ചത്. പരമ്പരാഗത രീതിയിലുള്ള കലപ്പയുപയോഗിച്ചാണ് നെൽവിത്ത് വിതച്ചത്.സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ രാഘവൻ, അഡ്വ.ജി ഹരിശങ്കർ എന്നിവർ ചേർന്ന് വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു.സി പി എം മാവേലിക്കര ഏരിയാ കമ്മി​റ്റിയംഗങ്ങളായ ജി രമേശ് കുമാർ, ബി വിശ്വനാഥൻ,ഭരണിക്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് ജ്യോതികുമാർ, എ തമ്പി, എസ് കെ ദേവദാസ്, എസ് പ്രദീപ്, എന്നിവർ സംസാരിച്ചു.ഡി വൈ എഫ് ഐ ഭരണിക്കാവ് മേഖലാ സെക്രട്ടറി എസ് വിഷ്ണു, മേഖലാ പ്രസിഡന്റ് അനുപമ ഷൈജു, അനന്തകൃഷ്ണൻ, ആശ, വിനീത, അരവിന്ദ്, അഭിലാഷ്, അനന്തു അനിൽ എന്നിവർ നേതൃത്വം നൽകി.