തിരുവനന്തപുരം:ജില്ലയിലെ 61 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 387 പ്രോജക്ടുകൾക്ക് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ആകെ 45.27 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. സുഭിക്ഷ കേരളം പദ്ധതിയ്ക്കായി ജില്ലയിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെ സംബന്ധിച്ചും യോഗത്തിൽ അവലോകനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ നവജ്യോത് ഖോസ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ,ജില്ലാ പ്ലാനിംഗ് ഓഫീസർ വി.ജഗൽകുമാർ,സുഭിക്ഷ കേരളം ജില്ലാ സാങ്കേതിക സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.