കോന്നി : സംസ്ഥാന പ്രസിഡന്റ് പ്രഭുൽ കൃഷ്ണയെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും,യോഗവും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ജി.മനോജ് ഉദ്ഘാടനം ചെയ്തു.യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് സുജീഷ്‌സുശീലൻ അദ്ധ്യക്ഷത വഹിച്ചു.വിഷ്ണു ദാസ്,ബി.രഞ്ജിത്,എസ്.ജിഷ്ണു,വൈശാഖ് വിശ്വാ,ശ്രേയസ് ചന്ദ്രൻ,കലാധരൻ കൈപ്പട്ടൂർ,ഗിരീഷ് ഗോപി,ആർ.രാകേഷ്,അരുൺ പനംചേരിൽ,അനന്ദു.എസ് പാടം, ആർ.വിനീത് ,അഭിജിത്ത് ഗോപി,നിതിൻ എന്നിവർ നേതൃത്വം നൽകി.