കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്. എൻ. വി ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ഏഴ് കേന്ദ്രങ്ങളിൽ ഓൺലൈൻ പഠന സഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ഒറ്റത്തേക്ക് വിജ്ഞാനപ്രദായിനി ഗ്രന്ഥശാല, വയണകുന്ന് സഹൃദയ കലാകായിക സമിതി,പാണൂർ എസ്.എൻ കലാകായിക സമിതി, കൊടുമൺചിറ പ്രഭാത് ഗ്രന്ഥശാല, പ്രോഗ്രസീവ് ഗ്രന്ഥശാല സ്കൂൾ ജംഗ്ഷൻ ഇ. എം. എസ് ഗ്രന്ഥശാല ചാലപ്പറമ്പ്, നവകേരള ഗ്രന്ഥശാല അങ്ങാടിക്കൽ വടക്ക് എന്നിവിടങ്ങളിലാണ് ജൂൺ 17 മുതൽ സഹായകേന്ദ്രങ്ങൾ ആരംഭിക്കുന്നത്.5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് അദ്ധ്യാപകരുടെ മേൽ നോട്ടത്തിൽ ഓൺ ലൈൻ പഠനം നടക്കും. കുട്ടികൾ വിക്ടേഴ്സ് ചാനലിലെ സമയക്രമത്തിൽ ഓൺലൈൻ പoന സഹായകേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് ദയാരാജ്, പി.റ്റി.എ പ്രസിഡന്റ് കെ.കെ.അശോക് കുമാർ എന്നിവർ അറിച്ചു.കൂടുതൽ വിവരങ്ങൾക്ക് 9633169522,9539471877 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.