കോഴഞ്ചേരി : ദുരന്തകാലത്തെ പിടിച്ചുപറിയാണ് ഇപ്പോഴത്തെ തുടർച്ചയായുള്ള പെട്രോൾ ഡീസൽ വില വർദ്ധനയെന്ന് കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം കോഴഞ്ചേരി മണ്ഡലം കമ്മിറ്റി. ക്രൂഡ് ഓയിൽ വില 20 ഡോളറിലേക്കെത്തിയപ്പോൾ കമ്പനികൾ അറിഞ്ഞതേയില്ല. എന്നാൽ ക്രൂഡ് ഓയിൽ വില തെല്ലൊന്ന് വർദ്ധിച്ചാൽ കമ്പനികൾ വില വർദ്ധിപ്പിക്കാൻ അതീവ ജാഗ്രതയാണ് കാട്ടുന്നത്. ക്രൂഡ് ഓയിൽ വില കുറയുമ്പോൾ തീരുവ കൂട്ടി ജനങ്ങൾക്ക് കിട്ടേണ്ട എല്ലാ ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ തട്ടിയെടുക്കുകയാണ്.ജനങ്ങളെ കബളിപ്പിക്കുന്ന ഈ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) കോഴഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ്,കെ.എ.വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ.ബിജോയ് തോമസ്,കുര്യൻ മടയ്ക്കൽ,റോയി പുന്നൂർ,റെജി വാലേപറമ്പിൽ,സാബു തോമസ്,മാമച്ചൻ കിടങ്ങാലിൽ,മനു പുതുപ്പറമ്പിൽ,ജോണി കൈതവന,പൊന്നച്ചൻ മുഞ്ഞനാട്,സാം വാലക്കുളത്ത് എന്നിവർ പ്രസംഗിച്ചു.