പത്തനംതിട്ട :ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്താൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും വർദ്ധിപ്പിച്ച വൈദ്യുതി ചാർജിൽ ഭിന്നശേഷിക്കാരുടെ കുടുംബങ്ങളെ പൂർണമായും ഒഴിവാക്കണമെന്നും ഡിഫറെന്റലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ നേതൃത്വയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.ജി.അച്ചൻകുഞ്ഞ് തിരുവല്ല അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സിക്യൂട്ടീവ് അംഗം സലിം പി. ചാക്കോ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്. തോമസ് ,ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കുടശനാട് ,ജില്ലാ വൈസ് പ്രസിഡന്റ് ബിനു ഏഴംകുളം ,തോമസ് ജോൺ ഇലന്തൂർ ,അനിൽ പൂവത്തൂർ,സജി പയ്യനാമൺ,രഞ്ജിത്ത് പന്തളം ,വിൽസൺ മല്ലശ്ശേരി ,ബിജു ഏഴംകുളം എന്നിവർ പ്രസംഗിച്ചു..ജില്ലാ ആക്ടിംഗ് പ്രസിഡണ്ന്റായി വി.ജി. അച്ഛൻകുഞ്ഞ് തിരുവല്ലയെ നേതൃത്വ യോഗം തിരഞ്ഞെടുത്തു.