school
നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്കൂളിലെ പ്രഥമാധ്യാപിക മോളമ്മ അലക്സാണ്ടർക്ക് നെടുമ്പ്രം വാട്സാപ്പ് ഗ്രൂപ്പ് പ്രസിഡന്റ് ബി. ഹരികുമാർ ടി.വി കൈമാറുന്നു

തിരുവല്ല: നെടുമ്പ്രം പ്രദേശത്തെ സ്നേഹകൂട്ടായ്മയായ നമ്മുടെ നെടുമ്പ്രം വാട്സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി നെടുമ്പ്രം പുതിയകാവ് ഗവ.ഹൈസ്കൂളിൽ രണ്ടു ടി.വി.നൽകി. സ്‌കൂളിലെ പ്രഥമാദ്ധ്യാപിക മോളമ്മ അലക്സാണ്ടർക്ക് വാട്സാപ്പ് സ്നേഹ കൂട്ടായ്മ പ്രസിഡന്റ് ബി.ഹരികുമാർ ടി.വി കൈമാറി.സെക്രട്ടറി ആർ.രാജേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് സന്തോഷ്കുമാർ,പി.ടി.എ അംഗം ലതാകുമാരി, അംഗങ്ങളായ ഹരിഗോവിന്ദ്,പി.എം വേണുഗോപാൽ,സുരേഷ് കുമാർ, രക്ഷിതാക്കളായ ബൈജു, സുജാതാ എന്നിവർ പങ്കെടുത്തു.