വെണ്മണി: സർവീസ് സഹകരണ ബാങ്കിന് മികച്ച സേവനങ്ങൾ നൽകിയതിന്റെ പരിഗണനയിൽ ക്ലാസിഫൈ ചെയ്ത് ഉത്തരവായി. 2018-19 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലെ സാമ്പത്തിക സ്ഥിതിയുടെയും നിക്ഷേപ സമാഹരണത്തിന്റെയും വായ്പ ബാക്കി നിൽപ്പ്, ഓഡിറ്റ് ക്ലാസിഫിക്കേഷൻ, ലാഭം ഓഹരി ലാഭവിഹിതം നൽകിയത്, കുടിശിക വായ്പാ ശതമാനം എന്നിവയിൽ ബാങ്കിന്റ് പ്രവർത്തനം നിലനിറുത്തിയാണ് അംഗീകാരം ഉണ്ടായതെന്ന് ബാങ്ക് പ്രസിഡന്റ് ശ്രീകുമാർ കൊയ്പ്പുറം അറിയിച്ചു.ഇത് അനുസരിച്ച് കൂടുതൽ സേവനങ്ങൾ കിട്ടുന്നതിന് നടപടികൾ ആരംഭിച്ചു.