14-sudhi-panchakam
എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ പ്രസിദ്ധീകരിച്ച ശുദ്ധിപഞ്ചകം പുസ്തകവും, മാസ്‌കും ശാഖകൾക്ക് നൽകി ചെയർമാൻ ഡോ.ഏ.വി.ആനന്ദരാജ് വിതരോണോദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ : ശ്രീനാരായണഗുരുദേവൻ ഒരുനൂറ്റാണ്ട് മുമ്പ് ശുദ്ധിപഞ്ചകത്തിലൂടെ ശുചിത്വത്തെക്കുറിച്ച് നൽകിയ അറിവുകൾ കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ വളരെയേറെ പ്രസക്തമാവുകയാണെന്ന് എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ ഡോ.എ.വി.ആനന്ദരാജ് പറഞ്ഞു. മാസ്കുകളും ചെങ്ങന്നൂർ യൂണിയൻ പ്രസിദ്ധീകരിച്ച ശുദ്ധിപഞ്ചകം പുസ്തകവും ശാഖകൾക്ക് നൽകുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 97ാം നമ്പർ ചെങ്ങന്നൂർ ടൗൺ ശാഖാ പ്രസിഡന്റ് കെ. ദേവദാസ്, വൈസ് പ്രസിഡന്റ് എം.ആർ.വിജയകുമാർ, സെക്രട്ടറി സിന്ധു എസ്.മുരളി എന്നിവർ ഏറ്റുവാങ്ങി. യൂണിയൻ കൺവീനർ ബൈജു അറുകുഴി മുഖ്യസന്ദേശം നൽകി. വൈസ് ചെയർമാൻ ഗിരീഷ് കോനാട്ട് പദ്ധതി വിശദീകരിച്ചു. അമ്പാടി ഡയറീസ് ഉടമ അനിൽ കുമാർ മാസ്‌കുകൾ കൈമാറി. ചെങ്ങന്നൂർ ടൗൺ ശാഖാ കമ്മറ്റി അംഗങ്ങളായ അശോകൻ, ലൈല, ഷാജി, വിജയൻ, അമ്പിളി എന്നിവർ പങ്കെടുത്തു. ഞായർ, തിങ്കൾ ദിവസങ്ങളിലായി യൂണിയൻ പരിധിയിലെ എല്ലാ ഭവനങ്ങളിലും ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ ശുദ്ധിപഞ്ചകം വിതരണം ചെയ്യും. ചൊവ്വാഴ്ച വീടുകളിൽ ശുദ്ധിപഞ്ചകം പാരായണദിനമായി ആചരിക്കും. ബുധൻ മുതൽ വെള്ളി വരെ ഗൃഹശുദ്ധീകരണവും പരിസര ശുദ്ധീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും നടത്തും. വെള്ളിയാഴ്ച ഗുരക്ഷേത്ര പരിസരശുദ്ധീകരണവും പൊതുസ്ഥലങ്ങൾ ശുചിയാക്കുന്ന പ്രവർത്തനങ്ങളും നടത്തും.