ഇലന്തൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിലെ ആശ പ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകാൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചതായി പ്രസിഡന്റ് ജെറി മാത്യു സാം അറിയിച്ചു. 15ന് കിറ്റുകൾ എത്തിച്ചു ൽകും .
നേരത്തെ 800 അഗതി ആശ്രയ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റും, ആശ, അങ്കണവാടി പ്രവർത്തകർക്ക് സാനിറ്റൈസർ, കയ്യുറ, മാസ്‌ക് എന്നിവയും വിതരണം ബ്ളോക്ക് വിതരണം ചെയ്തിരുന്നു.