പത്തനംതിട്ട : വകയാർ വള്ളിക്കോട് കോട്ടയം നവീകരണ പ്രവർത്തനത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.

വകയാർ മുതൽ കൈപ്പട്ടൂർ വരെ ഉൾപ്പെടുത്തിയാണ് എസ്റ്റിമേറ്റ് എടുത്തത്.എന്നാൽ ഇവിടെ ഓടയോ കലുങ്കോ സംരക്ഷണ ഭിത്തിയോ കെട്ടിയിട്ടില്ല. ക്രമക്കേടുകൾ പരിശോധിച്ച് അടിയന്തര പരിഹാരം കാണണമെന്ന് ഉപരോധത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു.ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സുലോചനാദേവി,ഡി.സി.സി മെമ്പർ എൻ.സുന്ദരൻ നായർ,കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി റോബിൻ മോൻസി,പ്രസിഡന്റ് വിഷ്ണു, സെക്രട്ടറമാരായ ആദിത്യൻ എം.നായർ,ജസ്റ്റിൻ എം. ബിജു,വിഷ്ണു രാജ്, നിവേദ് മെറിൻ രാജ്, അർജുൻ അക്ഷയ് എന്നിവർ പങ്കെടുത്തു.