പന്തളം: പന്തളം, പന്തളം തെക്കേക്കര, തുമ്പമൺ മേഖലകളിലെ 16 കേന്ദ്രങ്ങളിൽ ഒാൺലൈൻ പഠന സൗകര്യമൊരുക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു പന്തളം ബി.ആർ സി യിൽ നഗരസഭ ചെയർപേഴ്സൺ ടി.കെ.സതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രസിഡന്റുന്മാർ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻമാർ, ഹെഡ്മാസ്റ്റർമാർ, ബി.ആർ സി കോർഡിനേറ്ററന്മാർ എന്നിവരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.