പന്തളം: പന്തളം ടൗണിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോകുന്ന പന്തളം മുട്ടാർ നീർചാലിന്റെ ശോചനീയാവസ്ഥപരിഹരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം പന്തളം മണ്ഡലം കമ്മിറ്റി അവശ്യപ്പെട്ടു.വർഷങ്ങളായി മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്.പുനരുദ്ധാരണം നടത്താൻഅധികൃതർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് ജോസ് ശങ്കരത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബാബു മൂലയിൽ, മീത്തിൽ കൃഷ്ണണപിള്ള,രാജൂ കല്ലും മുടൻ, അലക്സാണ്ടർ,ജോയി പന്തളം എന്നിവർ പ്രസംഗിച്ചു.