പന്തളം:കൊവിഡിന്റെ മറവിൽ അമിതമായി വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് ലോക് ഡൗൺ മൂലം ദുരിതത്തിലായിരിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിന്റെ തെറ്റായ നടപടിക്കെതിരെ കെ.എസ്.ഇ.ബി പന്തളം തെക്കേക്കര ഓഫീസിന് മുൻപിൽചൂട്ടുകറ്റകളുമായി തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി.കെ.പി.സി.സി. നിർവാഹ സമിതി അംഗം അഡ്വ.കെ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രഘു പെരുമ്പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു, അരുവിക്കര സരേഷ് , ഡി.സി.സി അംഗം എൻ.ജി. പ്രസാദ്,ജയാദേവി ,രാജേന്ദ്ര കുമാർ,കരൂർ കൃഷ്ണൻ നായർ , പി.ജി.തോമസ്,മനോജ് കുമാർ,റോയി,ശ്രീകുമാർ പറന്തൽ,അനിയൻ കുഞ്ഞ്,സജി, സണ്ണി കെ എബ്രഹാം എന്നിവർ സംസാരിച്ചു .