പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഐ.എൻ.സി ബൂത്ത് കമ്മിറ്റി മുട്ടത്തുകോണം യൂണിറ്റിന്റെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ ഭവനങ്ങളിലും അഞ്ച് മാസ്‌ക് വീതം വിതരണം ചെയ്തു.വിതരണത്തിന് ഡി.സി.സി ജനറൽ സെക്രട്ടറി ബോധേശ്വരപ്പണിക്കർ,ബ്ലോക്ക് സെക്രട്ടറി,കെ.കെ. പ്രഭാകരൻ, ജി.ഡി.എസ് ജില്ലാ പ്രസിഡന്റ് ഡോ.സജി പണിക്കർ, ബൂത്ത് പ്രസിഡന്റ് ടി.ഡി.രാജേന്ദ്രൻ, വാർഡ് പ്രസിഡന്റ് എം.കെ.മണികണ്ഠൻ, ബൂത്ത് സെക്രട്ടറിമാരായ ഇ.എസ്. മാത്യു, വർഗീസ് ചാക്കോ,സി.എസ്. തോമസ്, വിദ്യാധരൻ, ടി.വി. സാനു എന്നിവർ നേതൃത്വം നൽകി.