പ്രക്കാനം: ചെന്നീർക്കര പ്രക്കാനം ഇടനാട് രണ്ടാം വാർഡിൽ നരേന്ദ്ര മോദി സർക്കാരിന്റെ വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന ഗൃഹ സമ്പർക്ക പരിപാടി ആരംഭിച്ചു. കേന്ദ്രീയ വിദ്യാലയം റിട്ടയേർഡ് ഹെഡ്മാസ്റ്റർ വി.എൻ.ഗോപിനാഥൻ നായർക്ക് പ്രധാനമന്ത്രിയുടെ കത്ത് നൽകി ബി.ജെ.പി. എസ്.സി.മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ.ശശി ഉദ്ഘാടനം ചെയ്തു.മോദി സർക്കാർ രാജ്യത്തിന് നൽകിയ സംഭാവനകൾ, ചരിത്രപരമായ തീരുമാനങ്ങൾ എന്നിവ അടങ്ങിയ ലഘുലേഖയും ഇതിന്റെ ഭാഗമായി നൽകി.ബി.ജെ.പി വാർഡ് പ്രസിഡന്റ് കെ.ശിവരാമൻ,സി.ജി.വിശ്വനാഥൻ നായർ,നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ എസ്.പ്രഭാകരൻ തമ്പി,വാർഡ് മെമ്പർ ശ്രീലത ശശി,പഞ്ചായത്ത് ജന.സെക്രട്ടറി ദിനേശ് മുട്ടത്തുകോണം,വൈസ് പ്രസിഡന്റ് സി.കെ.മഹേഷ്, ക്ലീറ്റസ് എൻ.ജി എന്നിവർ പങ്കെടുത്തു.