പന്തളം:കൊവിഡ് 19 മഹാമാരിയെ ചെറുക്കുവാൻ സന്നദ്ധരായ ആരോഗ്യ പ്രവർത്തകർക്കും പൊലീസ് സേനക്കും ജനപ്രതിനിധികൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള സാംബവ സൊസൈറ്റി പന്തളം ശാഖയുടെ നേതൃത്വത്തിൽ ചേരിക്കൽ മഹാത്മാ കാവാരിക്കുളം കണ്ഠൻ കുമാരന്റേയും,ഡോ.ബി അർ അംബേദ്ക്കറുടേയും,പന്തളം ഭരതന്റെയും സ്മൃതി മണ്ഡപത്തിൽ ദീപം തെളിയിച്ച് ആദരവ് അർപ്പിച്ചു.പന്തളം നഗരസഭ ചെയർപേഴ്സൺ ടി.കെ.സതി ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് പന്തളം ബിനു,സെക്രട്ടറി എൻ.സദാശിവൻ,അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.മോഹൻദാസ്,കാർത്യായനി ഭരതൻ,ഷൈജു ഭാസ്‌കർ,ശ്രീകുമാർ.ടി, പ്രശാന്ത്,കൃഷ്ണൻകുട്ടി മന്നത്ത്,രഞ്ജിത്ത്,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.കെ രാജു,കെ.കെ സുധാകരൻ,എസ്.അരുൺ, കെ.എൻ.അച്ചുതൻ,തുടങ്ങിയവർ പങ്കെടുത്തു.