ചെങ്ങന്നൂർ: 105 ബറ്റാലിയൻ ബിഎസ്.എഫ് എക്സ് സർവീസ് ചെങ്ങന്നൂർ യൂണിറ്റ് അംഗങ്ങൾ ജില്ലാ ആശുപത്രിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ അഹോരാത്രം പ്രവർത്തിക്കുന്ന ആംബുലൻസ് സാരഥികളെയും പൊതുജന ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. ചടങ്ങിൽ ബി.എസ്.എഫ്.എക്സ് സർവീസ് താലൂക്ക് പ്രസിഡന്റ് മോഹനൻ പി.പി അദ്ധ്യക്ഷത വഹിച്ചു. ഡ്രൈവർമാരായ തങ്കച്ചൻ കെ.എൻ, അനൂപ് കുമാർ കെ.ആർ, ഷാജിമോൻ പി, മാഹിം സിയാദ് എന്നിവരെ അജയൻ വെട്ടത്ത്, മണിയൻ പിള്ള, സുധീഷ് ഒ.ടി സജീവ് ടി.ഡി എന്നിവരും ഡോ. ജിതേഷ്, സ്റ്റാഫ് നേഴ്സ് ശ്രീകല പി.സി എന്നിവരെ മോഹനൻ പി.പി, അജു ജോയ് എന്നിവർ ആദരിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രി പി എച്ച് എൻ വത്സല മുഖ്യപ്രഭാഷണം നടത്തി.