പത്തനംതിട്ട : ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

കഴിഞ്ഞ 5ന് ഖത്തറിൽ നിന്ന് എത്തിയ പ്രക്കാനം സ്വദേശിയായ 25 വയസ്സുകാരനാണ് രോഗബാധ. ജില്ലയിൽ ഇതുവരെ ആകെ 129 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഒരാൾ രോഗവിമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 39 ആണ്.
നിലവിൽ ജില്ലയിൽ 89 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 85 പേർ ജില്ലയിലും 4 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 40 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ 4 പേരും ജനറൽ ആശുപത്രി അടൂരിൽ 4 പേരും, റാന്നി മേനാംതോട്ടം ആശുപത്രിയിൽ 47 പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 14 പേർ ഐസൊലേഷനിൽ ഉണ്ട്.
ജില്ലയിൽ ആകെ 109 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. പുതിയതായി 7 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

4436 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ 103 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 3303 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1030 പേരും നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്നലെ തിരിച്ചെത്തിയ 136 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇന്നലെ എത്തിയ 247 പേരും ഇതിൽ ഉൾപ്പെടുന്നു.


129 കെയർ സെന്ററുകൾ

ജില്ലയിൽ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 129 കൊറോണ കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിലവിൽ 957 പേർ താമസിക്കുന്നുണ്ട്.