മല്ലപ്പള്ളി : മല്ലപ്പള്ളി പഞ്ചായത്തിലെ കീഴ്വായ്പൂര് പാറത്തോട് മുണ്ടഴി വേങ്ങത്താനം റോഡിനും പാലത്തിനും 35 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ. അറിയിച്ചു. എം.എൽ.എ.യുടെ നിയോജകമണ്ഡലം ആസ്ഥി വികസന പദ്ധതിയിൽ നിന്നുമാണ് തുക അനുവദിച്ചിട്ടുള്ളത്.
പാറത്തോട്ടിലെ നിലവിലുള്ള ചപ്പാത്തിനു പകരം പാലം നിർമ്മിക്കും.വീടുകളിൽ എത്തുവാൻ വഴി ഇല്ലാതെ ബുദ്ധിമുട്ടിയിരുന്ന മുണ്ടഴിയിലെ കുടുംബങ്ങൾക്ക് ഇതുമൂലം വഴിയുണ്ടാകും.ഗ്രാമീണ വിനോദവികസനത്തിന് വഴി തുറക്കുന്ന പദ്ധതിക്കുതകുന്ന റോഡുമാണ് ഇത്. പാറത്തോട് വെള്ളച്ചാട്ടം കാണുവാൻ എത്തുന്നവർക്ക് സൗകര്യപ്രദമാണ് ഈ വഴി. മുൻപ് മിനിജലവൈദ്യുത പദ്ധതിക്ക് അനുയോജ്യമായ സ്ഥലമാണിതെന്ന് കണ്ടെത്തിയിരുന്നു.നാരകത്താനി, പാടിമൺ, കൊറ്റംകുടി, കീഴ്വായ്പൂര്
എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയുമാണ് നിർദ്ദിഷ്ട റോഡ്. ടെൻണ്ടർ നടപടികൾ ഉടൻ പൂർത്തീകരിച്ച് നിർമ്മാണ ജോലികൾ പൂർത്തിയാക്കുമെന്ന് അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ. അറിയിച്ചു.