മല്ലപ്പള്ളി: കീഴ്വായ്പൂര് പാറത്തോട്ട്, മുണ്ടഴി വേങ്ങത്താനം റോഡിനും പാലത്തിനും എം.എൽ.എ.യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ചതിന് അഡ്വ. മാത്യു ടി. തോമസ് എം.എൽ.എയെ, എൽ.ഡി.എഫ്. മല്ലപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ജില്ലാ കൺവീനർ അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു. ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.രാജൻ എം. ഈപ്പൻ,ജോർജ്കുട്ടി പരിയാരം, നീരാംജ്ഞനം ബാലചന്ദ്രൻ,എസ്. ശ്രീലാൽ, വാളകം ജോൺ എന്നിവർ പ്രസംഗിച്ചു.