കോഴഞ്ചേരി: മേലുകര സ്വദേശി ടി ജെ ഫിലിപ്പ് (72) കൊവിഡ് ബാധിച്ച് മുംബയിൽ മരിച്ചു. നവി മുംബൈയിൽ മാൻകുർദ് അഷ്ടവിനായക് സൊസൈറ്റിയിലായിരുന്നു താമസം. രോഗം ബാധിച്ച് വാഷി ഫോർട്ടീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ആലീസ് ഫിലിപ്പ്. രണ്ടു മക്കളും ഗൾഫിലാണ്.