പത്തനംതിട്ട : കൊവിഡ് കാലത്തെ ലോക്ക് ഡൗൺ മൂലം എല്ലാ മേഖലയും തകർന്ന് ജനം സാമ്പത്തിക ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ ബി.പി.എൽ വിഭാഗക്കാർക്കെങ്കിലും രണ്ടു മാസത്തെ വൈദ്യുതി ചാർജ് ഒഴിവാക്കുവാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് കേരളാ കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സർക്കാർ നിർദേശാനുസരണം ജനങ്ങൾ കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ജനങ്ങൾ വീട്ടിൽ ഇരുന്നതിന്റെ പേരിൽ കെ.എസ്.ഇബി ഉപഭോക്താളിൽ നിന്നും മീറ്റർ റീഡിംഗ് എടുക്കാതെ അനധികൃതമായി വർദ്ധിപ്പിച്ച ചാർജ് ഈടാക്കി കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും വിക്ടർ ആവശ്യപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അദ്ധ്യക്ഷത വഹിച്ചു.കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി ആർ രാജേഷ്, ജോമോൻ ജേക്കബ്,ജെൻസി കടുവുങ്കൽ,സജി കൂടാരത്തിൽ,അനീഷ് വി.ചെറിയാൻ, ഫിജി ഫെലിക്‌സ്,സോബിൻ ഓതറ, ഡോ റ്റിജു ചാക്കോ,സിറിൽ സി മാത്യു,ബെനിൻ ജോർജ് മാത്യു,സുബിൻ സാം,ജെഫിൻ മാത്യു,ജോബി മാത്യു വർഗീസ്,ജോൺ വർഗീസ്, ടോണു കുന്നുകണ്ടം ജോൺ ജി അയ്യങ്കോവിൽ, രഞ്ജിത് തുടങ്ങിയവർ പ്രസംഗിച്ചു.