മൈലപ്രാ : കൊവിഡ് ബാധിച്ച് ഒമാനിലെ അൽ നഹ്ദ ആശുപുത്രിയിൽ മരിച്ച മൈലപ്രാ കാലായിൽ (പുതുവേലിൽ) ജസ്റ്റിൻ വർഗ്ഗീസിന്റെ ( 34 ) സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ഒമാനിലെ പി.ഡി.ഒ കോറ സെമിത്തേരിയിൽ നടക്കും. റൂവി ഹോണ്ട ഹോഡിലെ ഓർബിറ്റ് ബിൽഡിംഗ് മെറ്റീരിയൽസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ജിൻസി ജസ്റ്റിൻ ( കല്ലുംപുറത്ത് തുണ്ടിയിൽ കിഴവള്ളൂർ). ജോഹൻ ഏക മകനാണ്.പുതുവേലിൽ വർഗ്ഗീസ് ജോൺ പിതാവും മോളിക്കുട്ടി അമ്മയുമാണ്.