പത്തനംതിട്ട: കൊവിഡ് മഹാമാരിയുടെ ദുരിതത്തിൽ കഴിയുന്ന ജനങ്ങളെ കൂടുതൽ പ്രയാസത്തിലാക്കി വൈദ്യുതി വകുപ്പ് അന്യായമായി കൂടുതൽ വൈദ്യുതി ബില്ല് ചാർജ് ഈടാക്കുന്ന നടപടി സംസ്ഥാന സർക്കാർ അടിയന്തരമായി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ മദനി അദ്ധ്യക്ഷത വഹിച്ചു.കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്രഫ് ഹാജി അലങ്കാർ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ഷിയാഖ് ജൗഹരി,അനസ് പൂവാലം പറമ്പിൽ,അബ്ദുൽ സലാം സഖാഫി,സുധീർ വഴിമുക്ക്,സുനീർ സഖാഫി,മാഹീൻ എം, ഷംനാദ് അസ്ഹരി,നിസാർ നിരണം,എന്നിവർ പ്രസംഗിച്ചു.