മല്ലപ്പള്ളി : മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പരിയാരം ഇളങ്കാവുങ്കൽ ചാക്കോ ചാക്കോയുടെയും ഏലിയാമ്മയുടെയും മകൻ മനേഷ് (28) മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വീടിന്റെ സമീപത്തുള്ള പുരയിടത്തിൽ മാവിന്റെ ശിഖരം മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. സംസ്‌കാരം നടത്തി. സഹോദരങ്ങൾ : മധു, മഞ്ജു.