മല്ലപ്പള്ളി:പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ പൊട്ടിതെറിച്ച് അപകടം. കോട്ടാങ്ങൽ നൂലുവേലിൽ നൗഷാദിന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. സ്‌ഫോടന ശബ്ദം കേട്ട് അയൽവാസികളായ തുരുത്തിപ്പള്ളിൽ മനോജും നൂലുവേലിൽ അൻസാരിയും സാഹസികമായി അകത്തു കയറി അടുക്കളയിൽ നിന്നും സിലിണ്ടർ പുറത്തെത്തിച്ചതിനാൽ ദുരന്തം ഒഴിവായി. റാന്നിയിൽ നിന്നും എത്തിയ ഫയർ ആന്റ് റെസ്‌ക്യൂ സംഘം തീയണച്ചു. വീട്ടിന്റെ വാതിലിനും വീട്ടുപകരണങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്.ഃഃഃ