15-online
പൂഴിക്കാട് ഗവ യു .പി .സ്‌കൂളിൽ ഓൺലൈൻ പഠനത്തിനു വേണ്ടി നൻകിയ പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ എ നിർവ്വഹിക്കുന്നു.

പന്തളം: പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഓൺലൈൻ പഠന സൗകര്യം മുഴുവൻ വിദ്യാർത്ഥികൾക്കും ഉറപ്പാക്കി പൂഴിക്കാട് ഗവ.യു പി സ്‌കൂൾ.ഓൺലൈൻ പഠനം നഷ്ടപ്പെടരുതെന്ന് അദ്ധ്യാപക രക്ഷാകർതൃ സമിതിയും,പൂർവ വിദ്യാർത്ഥികളും,സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പും തീരുമാനിച്ച് ടി.വി ചലഞ്ചിലൂടെ 12 ടി.വി. സമാഹരിക്കാൻ കഴിഞ്ഞു. സ്റ്റേഹദീപം പന്തളം ഫെയ്‌സ്ബുക്ക് കൂട്ടായ്മ,ദിവ്യ രതീഷ്, ആര്യ വിഷ്ണു,അരവിന്ദ് നായർ ഗായത്രി,കൗൺസിലർമാരായ ആനി ജോൺ തുണ്ടിൽ,സീന.കെ എന്നിവർ ഒത്തുചേർന്നാണ് 12 കുട്ടികൾക്കുള്ള ഓൺലൈൻ പഠന സൗകര്യം ഒരുക്കിയത്.ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണം. ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പന്തളം നഗരസഭ വൈസ് ചെയർമാൻ ആർ.ജയൻ,കൗൺസിലർമാരായ ആനി ജോൺ തുണ്ടിൻ,സീന.സ്‌നേഹദീപം ഫെയ്‌സ്ബുക്ക് അഡ്മിൻ എ.നരേന്ദ്രനാഥ്,ഷെറീഫ് പന്തളം,രാജേന്ദ്രൻ പുളിക്ക മോടി,കുട്ടൻ കൊടുമൺ,രമേശ് മോഹൻ,സന്തോഷ് പറന്തൽ രാമകൃഷ്ണക്കുറുപ്പ്,സ്‌കൂൾ പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി,പി.ടി.എ പ്രസിഡന്റ് രമേശ്‌നാരായണൻ എന്നിവർ സംസാരിച്ചു.