ചെങ്ങന്നൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ കുഞ്ഞച്ചന്റെ 29-ാംമത് അനുസ്മരണ സമ്മേളനം സി.പി.എം,കെ.സ്.കെ.ടി.യു ചെങ്ങന്നൂർ ഏരിയ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്നു. സി.വി സാറാമ്മ സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് അദ്ധ്യക്ഷത വഹിച്ചു.മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനിൽ ചേർന്ന യോഗം എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.പി.എസ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാരയ്ക്കാട് ജംഗ്ഷനിൽ ചേർന്ന യോഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ് മോനായി ഉദ്ഘാടനം ചെയ്തു.ഇ.ടിനാണു അദ്ധ്യക്ഷനായി.ചെറിയനാട് പടനിലം ജംഗ്ഷനിൽ ചേർന്ന യോഗം ഏരിയ കമ്മിറ്റിയംഗം വി.കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു.എം.ടി രാജൻ അദ്ധ്യക്ഷനായി.വെണ്മണി ഇല്ലത്തുമേപ്പുറം ജംഗ്ഷനിൽ നടന്ന യോഗം ഡി.വൈ.എഫ്.ഐ..ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശമുവേൽ ഉദ്ഘാടനം ചെയ്തു.പി.ആർ രമേഷ് കുമാർ അദ്ധ്യക്ഷനായി. കല്യാത്ര ജംഗ്ഷനിൽ ചേർന്ന യോഗം കെ.എസ്.കെടി.യു ഏരിയ പ്രസിഡന്റ് ഡി.രാജൻ ഉദ്ഘാടനം ചെയ്തു.നെൽസൺ ജോയി അദ്ധ്യക്ഷനായി.ആലാ വിശ്വഭാരതി ഗ്രന്ഥശാല ഹാളിൽ ചേർന്ന യോഗം ഏരിയ കമ്മിറ്റിയംഗം എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.കെ.എൻ ബിന്ദുരാജൻ അദ്ധ്യക്ഷനായി.തിരുവൻവണ്ടൂർ കല്ലിശേരി ജംഗ്ഷനിൽ ചേർന്ന യോഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ആർ ഷീജു ഉദ്ഘാടനം ചെയ്തു.വി ഷാജിമോൻ അദ്ധ്യക്ഷനായി.