മല്ലപ്പള്ളി: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് നിരത്തുവിഭാഗം കരാർ നൽകി മല്ലപ്പള്ളി ടൗണിലെ ഓടകളുടെ ശുചീകരണം ആരംഭിച്ചു.കാലങ്ങളായി മാലിന്യം നിറഞ്ഞുകിടന്ന ഓടകൾ നാട്ടുകാർക്ക് ദുരിതമായിരുന്നു. സ്ലാബുകൾ ഇളക്കിമാറ്റി മാലിന്യം നീക്കുന്നതോടെ നീരൊഴുക്കിനുള്ള തടസം മാറുമെന്നും ഓടകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ ശാലിനി അറിയിച്ചു.