പുല്ലാട്: കോയിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2020 - 21ലെ വാർഷിക പദ്ധതിയിൽ ചെറുകിട വ്യവസായ വികസനത്തിന്റെ ഭാഗമായി വനിതാ വിഭാഗത്തിന് ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോറിക്ഷ ഓടിക്കാൻ അറിവുള്ള ഒട്ടോറിക്ഷ/ എൽ.എം.വി ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾക്ക് വ്യവസായ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9846697475