തിരുവല്ല: വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിരുവല്ല വെസ്റ്റ്, പെരിങ്ങര, നെടുമ്പ്രം എന്നീ മണ്ഡലം കമ്മിറ്റികൾ മണിപ്പുഴ വൈദ്യുതി സെക്ഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.കെ.പി.സി.സി. നിർവാഹക സമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ശ്രീജിത്ത് മുത്തൂർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡൻ്റ് ആർ.ജയകുമാർ, ഈപ്പൻ കുര്യൻ,മണ്ഡലം പ്രസിഡൻ്റുമാരായ സണ്ണി തോമസ്,കെ.ജെ. മാത്യു,പ്രകാശ് പി.തോമസ്,ഗിരിഷ് കാവുംഭാഗം, നെബു കോട്ടയ്ക്കൽ, എ.ജി.ജയദേവൻ,സോമൻ താമരച്ചാലിൽ,ക്രിസ്റ്റഫർ ഫിലിപ്പ്,കുര്യൻ ജോർജ്, പ്രദീപകുമാർ,സുജ മാത്യു,ജിജോ ചെറിയാൻ,ടോമിൻ ഇട്ടി, റെജി മണലിൻ എന്നിവർ പ്രസംഗിച്ചു.