1
അടൂർ റവന്യൂടവർ

കടമ്പനാട് : അടുർ റവന്യൂടവറിന്റെ നവീകരണത്തിന് ഹൗസിംഗ് ബോർഡ് 62 .70000 രൂപ അനുവദിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആയിരിക്കെ 1994 മേയ് 31 ന് അന്നത്തെ റവന്യൂമന്ത്രി കെ.എം മാണി തറക്കില്ലിട്ട് നിർമ്മാണം ആരംഭിച്ച് 2001 മാർച്ച് 21 ന് റവന്യൂമന്ത്രി പി ജെ ജോസഫാണ് റവന്യൂടവർ നാടിന് സമർപ്പിച്ചത് . സർക്കാർ ഒാഫീസുകൾ, സ്വകാര്യസ്ഥാപനങ്ങളുടെ ഒാഫീസുകൾ, വ്യവസായസ്ഥാപനങ്ങൾ, കച്ചവടസ്ഥാപനങ്ങൾ,വക്കീൽ ഒാഫീസുകൾ തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു. പക്ഷേ അറ്റകുറ്റപ്പണികൾ നടത്താതെ ടവർ നാശാവസ്ഥയിലാണ്. ബാത്ത് റൂമുകൾ വൃത്തിഹീനമായി,പലതിന്റെയും കതകുകളും ജനാലകളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഗേറ്റും പില്ലറുകളും നശിച്ചു. പി പ്രസാദ് ഹൗസിംഗ് ബോർഡ് ചെയർമാനായി ചുമതലയേറ്റപ്പോൾ അറ്റകുറ്റപ്പണി നടത്തണമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ എ യും നിരവധി സംഘടനകളും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നടപടി ഉണ്ടായത്. ഒന്നാംഘട്ടമായി ടവറിന്റെ നാലുവശത്തും കോൺക്രീറ്റ് ടൈലുകൾ പതിക്കും. മുൻവശത്തെ പ്രധാനഗേറ്റും പില്ലറും പൊളിച്ചുപണിയും. ഒാവുചാലുകൾ വൃത്തിയാക്കും. നശിച്ച ജനാലകൾക്കും വാതിലുകൾക്കും പകരം പുതിയവസ്ഥാപിക്കും. പെയിന്റിംഗും നടത്തും. ബാത്ത് റൂമുകളുടെ അറ്റകുറ്റപ്പണി നടത്തും. നിർമ്മാണപ്രവർത്തനങ്ങൾ ഈ മാസം തുടങ്ങുമെന്ന് ഹൗ

സിംഗ് ബോർഡ് ചെയർമാർ പി.പ്രസാദ് പറഞ്ഞു.