തിരുവല്ല: കിഫ്ബിയിൽ ഉൾപ്പെടുത്തി 26 കോടി രൂപ ചെലവഴിച്ചു നിർമ്മാണം പുരോഗമിക്കുന്ന കുറ്റൂർ - മനയ്ക്കച്ചിറ- കിഴക്കൻമുത്തൂർ- മുത്തൂർ റോഡിലെ നാട്ടുകടവ് പാലത്തിന്റെ വാർപ്പ് ഇന്ന് നടക്കും.ലോക്ക് ഡൗണിനെ തുടർന്ന് പാലത്തിന്റെ നിർമ്മാണ ജോലികൾ നീണ്ടുപോയത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു.