തിരുവല്ല: കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ നിത്യേനയുള്ള വില വർദ്ധനവ് നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയത്തിനെതിരെ പ്രതിക്ഷേധിച്ച് എൻ.സി.പി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ നടത്തി. സംസ്ഥാന നിർവാഹക സമിതിയംഗം പ്രെഫ.പി.കെ.രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജീജി വട്ടശേരി അദ്ധ്യക്ഷത വഹിച്ചു.ജോസ് കുറഞ്ഞൂർ,എം.ബി നൈനാൻ,അനിഷ് ജോസഫ്, മനോജ്, തുളസി എന്നിവർ പ്രസംഗിച്ചു.