അടൂർ : പൊങ്ങലടി ഗവ.എൽ.പി സ്‌കൂൾ താളിയാട്ട് മുരുപ്പ് പഠന വീടിന്റെ ഉദ്ഘാടനവും ഓൺലൈൻ പഠന സാമഗ്രികളുടെ വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കൃഷ്ണകുമാർ ഹോം ലൈബ്രറി ഉദ്ഘാടനം ചെയ്തു.