കോഴഞ്ചേരി : ലോക വയോജന ദിനമായ ഇന്നലെ ജനതാദൾ (എസ്) കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റി കോഴഞ്ചേരി പഞ്ചായത്തിലെ 60 വയസിനു മുകളിൽ പ്രായമുള്ള 15 വയോജനങ്ങളെ ആദരിച്ചു.
ചടങ്ങിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റെജി വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബിജോ പി.മാത്യു ഉദ്ഘാടനം ചെയ്തു. ജനതാദൾ (എസ്) കോഴഞ്ചേരി പഞ്ചായത്തംഗം ലതാ ചെറിയാൻ മുഖ്യ സന്ദേശം നൽകി.ഷീബാ ജോൺ നന്ദി പറഞ്ഞു.അനിയൻ പാണ്ടിയത്ത്,വിജയശ്രീ സോമൻ,ബിന്ദു കെ.കെ.,രമണി എന്നിവർ പങ്കെടുത്തു.