കോന്നി : ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കോന്നി താലൂക്ക് കമ്മിറ്റി താലൂക്കിലെ രണ്ട് വിദ്യാർത്ഥികൾക്ക് ടി.വിയും ഡിഷും നൽകി. കെ.യു ജനീഷ് കുമാർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു.സംസ്ഥാന സെക്രട്ടറി കെ.കെ.ഗോപി, താലൂക്ക് പ്രസിഡന്റ് വി.ജി.അജയൻ,സെക്രട്ടറി കെ.ജോർജ്, ട്രഷറാർ ഷാജി പി.എം എന്നിവർ പ്രസംഗിച്ചു.