koshi
കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടേറിയറ്റംഗം കോശി മാണി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളിലെ പെർഫോമൻസ് ഓഡിറ്റ് നടത്തി വരുന്ന മൂന്ന് മേഖല ഓഫീസുകൾ 14 ജില്ലാ ഓഫീസുകൾ 64 യൂണിറ്റുകൾ (858 തസ്തികകൾ) നിറുത്തലാക്കുന്നതിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം കോശി മാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴിവേലി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എസ് വിനോദ് കുമാർ, ജില്ലാ സെക്രട്ടറി അജിൽ ഐപ്പ് ജോർജ്, ഷിബു മണ്ണടി, ബിജു ശാമുവൽ, ഡി.ഗീത, പിക്കു വി. സൈമൺ, നൗഷൽ ഖാൻ എന്നിവർ സംസാരിച്ചു.