പത്തനംതിട്ട: വ്യാജ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ ജോലി നേടിയ ജീവനക്കാരിയെ സംരക്ഷിക്കുന്ന സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികളുടെ നിലപാടിൽ ദേശീയ കായികവേദി പ്രതിഷേധിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. എ. സുരേഷ്‌കുമാർ , വെട്ടൂർ ജ്യോതിപ്രസാദ് , പ്രൊഫ. ജി. ജോൺ , എ .ഷബീർ അഹമ്മദ് ,
അജിത്ത് മണ്ണിൽ , അബ്ദുൾ കലാം ആസാദ് , എസ്. അഫ്‌സൽ തുടങ്ങിയവർ സംസാരിച്ചു.