പത്തനംതിട്ട : കേരളം മുഴുവൻ ഓൺലൈൻ സംവിധാനത്തിലൂടെ വാഹന സൗകര്യം ക്രമീകരിക്കുന്ന എന്റെ ടാക്‌സി സംവിധാനം നിലവിൽ വന്നു. സ്വന്തം ആവശ്യത്തിന് വാഹനമോ ഡ്രൈവറെ മാത്രമോ ലഭ്യമാക്കാമെന്നതാണ് എന്റെ ടാക്‌സി ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ മാത്യു ജോജി ഏബ്രഹാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആദ്യവാഹനത്തിന്റെ ഫ്ലാഗ് ഒഫ് പത്തനംതിട്ട പ്രസ്‌ക്ലബ് ജംഗ്ഷനിൽ ആന്റോ ആന്റണി എം.പി നിർവഹിച്ചു.
ഓട്ടോറിക്ഷ, ടാക്‌സി കാർ, റെന്റ് എ കാർ, ഡ്രൈവർമാർ എന്നീ സംവിധാനങ്ങൾ ലഭ്യമാകും. മൊബൈലിലെ പ്ലേസ്റ്റോറിൽ നിന്ന് ആവശ്യക്കാർക്ക് ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് പരിശോധന നടത്തിയാണ് സേവനം നൽകുന്നത്. 24 മണിക്കൂറും ഹെൽപ് ലൈൻ നമ്പരിലും ഇ സേവനങ്ങൾ ലഭിക്കും. വാഹനം ബുക്ക് ചെയ്യുന്നതിന് endetaxi.com എന്ന വെബ്‌സൈറ്റോ endetaxi എന്ന ആപ്ലിക്കേഷനോ ഉപയോഗിക്കാം. സേവനം നൽകാൻ തയാറുള്ള ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാർ endetaxi partner എന്ന ആപ്ലിക്കേഷൻ പ്ലേസ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സ്വയം രജിസ്റ്റർ ചെയ്യാം. നിലവിൽ 7000 ഓളം ആളുകൾ രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ട്. യാത്രാദൂരവും മടക്കവും കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്. 10 ശതമാനം കമ്മിഷൻ ഡ്രൈവർമാരിൽ നിന്ന് കമ്പനി ഈടാക്കുമെങ്കിലും യാത്രക്കാർക്ക് അധികനിരക്ക് നൽകേണ്ടിവരില്ല. ഹെൽപ് ലൈൻ നമ്പർ : 9169162202.