പന്തളം: വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ ധർണ
മുൻ മന്ത്രിയും യു.ഡി.എഫ്. കൺവീനറുമായ പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവാഹക സമിതി അംഗങ്ങളായ എൻ.ജി. സുരേന്ദ്രൻ, അഡ്വ.കെ പ്രതാപൻ, ജില്ലാ സെക്രട്ടറിമാരായ അഡ്വ.ഡി.എൻ തൃദീപ്, കെ എൻ അച്യുതൻ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബിജു ഫിലിപ്പ് , മണ്ഡലം പ്രസിഡന്റ് എ.നൗഷാദ് റാവുത്തർ, കൗൺസിലർമാരായ എം.ജി രമണൻ, പന്തളം മഹേഷ് ,മഞ്ജു വിശ്വനാഥ്. ആ നി ജോൺ തുണ്ടിൻ, സുനിതാ വേണു തുടങ്ങിയവർ പ്രസംഗിച്ചു