16-youth-cong-sabari-nath
പി എസ് സി വഴി പുതിയ നിയമനങ്ങൾ നടത്താത്തതിൽ പ്രതിക്ഷേതിച്ചു യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പി എസ് സി ഓഫീസ് മാർച്ചും ധർണയും ശബരിനാഥ് എം എൽ എ.ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : കേരള പി.എസ്.സി തൊഴിൽ അന്വേഷകരായ ചെറുപ്പക്കാരുടെ ആഗ്രഹങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് ശബരിനാഥൻ എം.എൽ.എ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പി.എസ്.സി ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എം. ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, വിമൽ കൈതയ്ക്കൽ, ആബിദ് ഷെഹീം, വിശാഖ് വെൺപാല, ഷിനി തങ്കപ്പൻ, ലക്ഷ്മി അശോക്, എം എം പി ഹസൻ, അലക്സ് കോയിപ്പുറത്ത്, ജി മനോജ്, അനൂപ് വെങ്ങവിളയിൽ, ജിതിൻ നൈനാൻ, അനന്തു ബാലൻ, സാംജി ഇടമുറി, ജോയൽ മുക്കരണത്ത്, ജിജോ ചെറിയാൻ, അൻസാർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.