പന്തളം: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പന്തളം കൃഷിഭവനിൽ തീർത്ഥം കഫേ കാന്റീൻ യൂണിറ്റ് ആരംഭിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ അദ്ധ്യക്ഷ റ്റി.കെ സതി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ എ.രാമൻ, ആനി ജോൺ തുണ്ടിൽ, രാധ രാമചന്ദ്രൻ,കുടുംബശ്രീ പ്രവർത്തകരായ അനില മാത്യു, മണികണ്ഠൻ, രേഖ എന്നിവർ പങ്കെടുത്തു.