വി-കോട്ടയം: പഠനത്തിൽ മിടുക്കിയാണെങ്കിലും വീട്ടിൽ സ്മാർട്ട് ഫോണോ ടെലിവിഷനോ ഇല്ലാത്തതിനാൽ അടുത്തുള്ള വീടുകളിൽ ചെന്നിരുന്നായിരുന്നു തലയിറയിൽ സൗമ്യ എന്നകുട്ടിയുടെ പഠനം.കുട്ടിയുടെ പഠനതാല്പര്യവും വിഷമതകളും അറിഞ്ഞ അന്തിച്ചന്ത റെസിഡൻസ് അസോസിയേഷൻ കുട്ടിക്ക് ടെലിവിഷൻ സമ്മാനമായി നൽകി. പ്രസിഡന്റ് എൻ.എം വറുഗീസ് ,സെക്രട്ടറി ജോസ് പനച്ചയ്ക്കൽ,പ്രസീത രഘു, പ്രഥമ അദ്ധ്യാപിക എസ്.ശ്രീകല, ആർജ്യോതിഷ്, എം.ആർ മിനി, ഇ.എം ജോയിക്കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.