hari
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായം നവ വധൂവരന്മാരായ ഹരീഷ് എസ്. ജീവനും ഹരിപ്രീയയും ചേർന്ന് സി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. ജെ. തോമസിന് കൈമാറുന്നു.

അടൂർ : കതിർ മണ്ഡപത്തിൽ നിന്ന് ദമ്പതികൾ പുതുജീവിതത്തിലേക്ക് കടന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങൊരുക്കിയ ശേഷം. സി. പി. എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ബി. ഹർഷകുമാറിന്റെയും പഴകുളം പടിഞ്ഞാറ് സർവീസ് സഹകരണബാങ്ക് സെക്രട്ടി ബീനയുടേയും മകൾ ഹരിപ്രിയയും ചെന്നിത്തല ഒരിപ്രം ഹരിശ്രീയിൽ സഞ്ജീവൻ - ശ്രീലത ദമ്പതികളുടെ മകൻ ഹരീഷ് എസ്. ജീവനുമാണ് വിവാഹവേദി വേറിട്ടതാക്കിയത്.

കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടരഹിതമയി വീട്ടുമുറ്റത്തൊരുക്കിയ പന്തലിലായിരുന്നു വിവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 50,000രൂപ സി. പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. ജെ. തോമസ് വധൂവരൻമാരിൽ നിന്ന് ഏറ്റുവാങ്ങി. അടൂരിലെ മദർ തെരേസാ പാലിയേറ്റീവ് കെയർ സൊസൈറ്റിക്കുള്ള 10,000 രൂപ സി. പി.എം ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനുവും സി. പി. എം സഹായത്തോടെ പള്ളിക്കൽ പടിഞ്ഞാറ് സ്വദേശികളായ വിജയൻ - സുഭ്ര്ര ദമ്പതികൾക്ക് നൽകുന്ന വീടിന്റെ പൂർത്തീകരണത്തിനുള്ള 10,000 രൂപ പഴകുളം പടിഞ്ഞാറ് സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് സുരേഷും ഏറ്റുവാങ്ങി. മന്ത്രി ഡോ. തോമസ് ഐസക്, സി. പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. ജെ. തോമസ്, എം. എൽ. എമാരായ സുരേഷ് കുറുപ്പ്, ചിറ്റയം ഗോപകുമാർ, വീണാ ജോർജ്ജ്, രാജു ഏബ്രഹാം, സി.പി. എം ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു, സി. പി. ഐ ജില്ലാ സെക്രട്ടറി എ. പി. ജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.