ചെങ്ങന്നൂർ: കൊവിഡ് 19 പ്രത്യേക പാക്കേജ് അനുവദിക്കുക പെട്രോൾ,ഡീസൽ വില വർദ്ധന എന്നിവയ്‌ക്കെതിരെ എൻ.സിപി ബ്ലോക്ക് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി.ബ്ലോക്ക് പ്രസിഡന്റ് ടി. സി.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എൻ.സി.പി.ദേശീയ സമിതി അംഗം കെ.ആർ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു.നൗഷാദ് വെണ്മണി,അഭിജിത്ത് ശർമ്മ, ഷാൻ മാന്നാർ എന്നിവർ സംസാരിച്ചു.