പന്തളം:കുളനട മാന്തുക ഗവ.യു.പി സ്‌കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് പി.ടി.എ യുടെ ആഭിമുഖ്യത്തിൽ ടി.വി നൽകി. അഞ്ച് കുട്ടികൾക്കാണ് ടി.വി നൽകിയത്.ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ വിതരണോദ്ഘാടനം നിർവഹിച്ചു.പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പിങ്കി ശ്രീധർ,വാർഡ് മെമ്പർമാരായ എൽസി ജോസഫ്,കെ.ആർ.ജയചന്ദ്രൻ, പ്രഥാനാധ്യാപകൻ സുദർശനൻ പിള്ള,പി.ടി.എ പ്രസിഡന്റ് അനിൽ വി,ഇന്ദ്രജിത്ത് ടി.കെ.പ്രശാന്ത് എൻ. കെ.ആർ.രാജീമോൾ എന്നിവർ പങ്കെടുത്തു.