പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 11 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇതുവരെ ആകെ 142 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിൽ ഉണ്ട്.
ജില്ലയിൽ ഇന്നലെ മൂന്നു പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 42 ആണ്. ജില്ലയിൽ 99 പേർ രോഗികളായി ഇപ്പോഴുണ്ട്. ഇതിൽ 94 പേർ ജില്ലയിലും അഞ്ചു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 47 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ എട്ടു പേരും, ജനറൽ ആശുപത്രി അടൂരിൽ ഒരാളും, റാന്നി മേനാംതോട്ടം ആശുപത്രിയിൽ 50 പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 19 പേർ ഐസൊലേഷനിലാണ്. ജില്ലയിൽ ആകെ 125 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ കഴിയുന്നു. ഇന്നലെ പുതിയതായി 24 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 119 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3364 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1123 പേരും നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്നലെ തിരിച്ചെത്തിയ 149 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ എത്തിയ 200 പേരും ഇതിൽ ഉൾപ്പെടുന്നു.ആകെ 4606 പേർ നിരീക്ഷണത്തിലാണ്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ
1) ജൂൺ മൂന്നിന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ചെന്നീർക്കര സ്വദേശിനിയായ 68 വയസുകാരി.
2) ജൂൺ നാലിന് ദുബായിയിൽ നിന്ന് എത്തിയ കൂടൽ സ്വദേശിയായ 28 വയസുകാരൻ.
3) ജൂൺ നാലിന് അബുദാബിയിൽ നിന്ന് എത്തിയ കുളനട സ്വദേശിയായ 34 വയസുകാരൻ.
4) ജൂൺ രണ്ടിന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ചുരുളിക്കോട് സ്വദേശിനിയായ 26 വയസുകാരി.
5) ജൂൺ നാലിന് ദുബായിൽ നിന്ന് എത്തിയ ഇലന്തൂർ സ്വദേശിയായ 23 വയസുകാരൻ.
6) മേയ് 16ന് ചെന്നൈയിൽ നിന്ന് എത്തിയ നാറാണംമൂഴി സ്വദേശിനിയായ 21 വയസുകാരി.
7) ജൂൺ മൂന്നിന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ഊന്നുകൽ സ്വദേശിയായ 12 വയസുകാരൻ.
8) മേയ് 31 ന് നൈജീരിയായിൽ നിന്ന് എത്തിയ മാരൂർ സ്വദേശിയായ 55 വയസുകാരൻ.
9) ജൂൺ രണ്ടിന് കുവൈറ്റിൽ നിന്ന് എത്തിയ തോട്ടപ്പുഴശേരി സ്വദേശിനിയായ 33 വയസുകാരി.
10) ജൂൺ നാലിന് അബുദാബിയിൽ നിന്ന് എത്തിയ കടമ്മനിട്ട സ്വദേശിയായ 25 വയസുകാരൻ.
11) ജൂൺ നാലിന് അബുദാബിയിൽ നിന്ന് എത്തിയ കോന്നി സ്വദേശിയായ 42 വയസുകാരൻ.